ELECTION 2014

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യു എന്‍ എ തീരുമാനം അംഗീകരിക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പ്രമേയം

തൃശൂര്‍ : യു എന്‍ എ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പൊതു സമൂഹവും ലോകത്തിലെ നേഴ്‌സിംഗ് സമൂഹവും ആരോഗ്യ പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയ സമര നേതാക്കളും വളരെ ആവേശത്തോടെയും അഭിമാനതോടെയുമാണ് തെരഞ്ഞെടുപ്പിലെ നെഴ്‌സിങ്ങ് സംഘടന നേതൃതം കൊടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതിനെ ഏറ്റെടുത്തത്. 50 വര്‍ഷത്തിലധികമായി ഒരു നാടിന്റെയും സമൂഹത്തിന്റെയും പ്രിയപ്പെട്ടവരുടെയും സാമീപ്യമില്ലാതെ അന്യ ദേശങ്ങളില്‍ കഷ്ടപെട്ട ആയിരക്കണക്കിന് വരുന്ന നേഴ്‌സിംഗ് സമൂഹത്തിനു വേണ്ടി സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെയിലെയും വിദേശത്തെയും നേഴ്‌സിംഗ് സമൂഹം ഓര്‍മിച്ചത് വേദനയോടെയാണ് .എം പി മാരും എം എല്‍ എ മാരും ഒരു പാടുപേരെ നമ്മുടെ നാട് വിജയിപ്പിച്ചിട്ടുണ്ട് .അതില്‍ കുറേ പേരെങ്കിലും വിദേശ പര്യടനത്തിനിടെ നേഴ്‌സുമാരുടെ ആധിതേയത്വം സ്വീകരിച്ചിട്ടുമുണ്ട് അവര്‍ പറയുന്നു .കേരളത്തിലേക്ക് മടങ്ങുന്ന നേഴ്‌സിംഗ് സമൂഹത്തിനു പുനരധിവാസ പദ്ധതികളുടെ നീണ്ട ലിസ്റ്റും പ്രദര്‍ശിപ്പിച്ചിരുന്നു ഇവര്‍ .ഒന്നുമുണ്ടായില്ല നാളിതുവരെ … കുടുംബത്തിനും സമൂഹത്തിനും വേണ്ടി അന്യ നാട്ടില്‍ ദുരിതമനുഭവിചവര്‍ നാട്ടിലെത്തുമ്പോള്‍ തിരിച്ചു കിട്ടിയത് പലപ്പോഴും അവജ്ഞയും പരിഹാസവും മാത്രം . 20 ലക്ഷത്തിലധികം അഭ്യസ്ത വിദ്യരായ ഒരു സമൂഹത്തിനോട് ഇങ്ങനെയാണോ പെരുമാരെണ്ടിയിരുന്നത് .തുച്ഛമായ ശമ്പളത്തിനുമപ്പുറം മനുഷ്യന്റെ വേദനകളില്‍ കൂട്ടായത് ഹൃദയത്തില്‍ ന•യും സ്‌നേഹവും കര്‍ത്തവ്യബോധവും കൊണ്ടാണ് .രാപ്പകല്‍ അറവുമാടുകളെപ്പോലെ ജോലിയെടുത്തിട്ടും മാനേജുമെന്റുകള്‍ ശമ്പളം നല്‍കാന്‍ മടിച്ചു നിന്നു .ചോദിച്ചാല്‍ ജോലിയുമില്ല വെതനവുമില്ലാത അവസ്ഥ .

വിദേശ ജോലികള്‍ക്ക് നേഴ്‌സിംഗ് സമൂഹത്തെ പര്യാപ്തമാക്കാന്‍ ആധുനിക പഠന സൌകര്യങ്ങളോട് കൂടിയ ട്രെയിനിംഗ് സെന്റര്‍ ഓരോ സര്‍ക്കാരും ഒളിച്ചു കളിച്ചു .ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കുമെന്ന അമിത വിശ്വാസത്തിലല്ല തെരഞ്ഞെടുപ്പാണ് സമൂഹത്തിന്റെ നീറുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ വേദി എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു .ഞങ്ങളുടെ പ്രയാസങ്ങള്‍ പൊതു സമൂഹം അറിയണം ചര്‍ച്ച ചെയ്യണം ..മറ്റു രാഷ്ട്രീയ നേതാക്കള്‍ ഞങ്ങളുടെയും ഞങ്ങളുടേത് പോലുള ഇതര സമൂഹത്തിന്റെയും വേദനകള്‍ക്കും ന്യായമായ അവകാശ ശബ്ദങ്ങള്‍ക്കും കാതോര്‍ക്കണം ..

ആരെയും അട്ടിമറിക്കാനല്ല , മറിച് , വര്‍ഷങ്ങളായി വിസ്മരിക്കപ്പെട്ടു കിടക്കുന്ന ഭൂമിയിലെ മാലാഖമാരെന്നു ജനം സ്‌നേഹത്തോടെ വിളിച്ചോതുന്ന ആയിരക്കണക്കിന് വരുന്ന നമ്മുടെ സമൂഹത്തിന്റെ വികാരവും ആവശ്യങ്ങളും പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ട് വരാന്‍ മാത്രം .. മനുഷ്യന്റെ വേദനകളില്‍ കൂട്ടായി എന്നുമുള്ള നമുക്ക് സമൂഹത്തിന്റെ വേദനകളിലും പ്രയാസങ്ങളിലും ഒരുമിച്ച് നില്‍ക്കാം ..

മുദ്രാവാക്യവും കര്‍മ്മ പരിപാടികളും(കരടു രൂപം )

തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യസമൂഹത്തിനും വേണ്ടി ജനകീയ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് യു എന്‍ എ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പെണ്‍കുട്ടികളുടെ വിദ്ധ്യാഭ്യാസത്തിനും നിര്‍ധനരായ ജനതയുടെ ആരോഗ്യ സംരക്ഷണത്തിനും പ്രവാസികളായ നഴ്‌സിംഗ് സമൂഹത്തിന്റെ പുനരധിവാസവും സംരക്ഷണവും ഇന്ത്യയിലെ നഴ്‌സിംഗ് സമൂഹമടക്കമുള്ള സാധാരണക്കാര്‍ക്ക് തൊഴില്‍ സംരക്ഷണവും പെന്‍ഷനും അഴിമതിക്കെതിരെ ശക്തമായ നിലപാട് ,ജലവും ശുദ്ധ വായുവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്കിയാകും യു എന്‍ എ പ്രവര്‍ത്തിക്കുക .സ്വയം തൊഴിലും കൂട്ടായ വ്യവസായങ്ങളും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രോത്സാഹിപ്പിക്കും .ഓരോ വ്യക്തിയുടെയും നാടിന്റെയും സമഗ്രമായ വികസനവും ആരോഗ്യകരമായ സമൂഹവും നല്‍കുന്ന സന്തോഷകരമായ ജീവിതമാണ് ഞങ്ങളുടെ ലക്ഷ്യം .വര്‍ഗീയതയും മത ഭ്രാന്തും എതിര്‍ക്കുമ്പോള്‍ തന്നെ എല്ലാ മതങ്ങളോടും പരസ്പര സ്‌നേഹവും ബഹുമാനവും സമൂഹത്തില്‍ നിലനിര്‍ത്താന്‍ ആവശ്യമായ മുന്‍കൈയും പ്രവര്ത്തനങ്ങളും യു എന്‍ എ സംഘടിപ്പിക്കും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും സ്വാശ്രയ കോളേജുകളിലെയും അദ്ധ്യാപകരടക്കമുള്ള ജീവനക്കാര്‍ ,ടെക്‌സ്‌റ്റൈല്‍ ,ഹോട്ടല്‍ ജീവനക്കാര്‍ ,ആശുപത്രി ജീവനക്കാര്‍ തുടങ്ങി അനേകായിരം പേര്‍ കൊടിയ ചൂഷണത്തിനു വിധേയമായികൊണ്ടിരിക്കുന്നുണ്ട് .ജോലി സമയവും ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാത്ത ഇതര വിഭാഗങ്ങള്‍ക്ക് കൂടി അത് ലഭിക്കുന്നതിനു വേണ്ടി ഇടപെടുകയും അവകാശങ്ങള്‍ നേടികൊടുക്കുകയും ചെയ്യുക എന്നത് തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യമാണ് . ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പോളമായി മാറിയ കേരളത്തിലെ ജനങ്ങള്‍ വലിയ തരത്തിലുള്ള സാമ്പത്തികവും ആരോഗ്യപരവുമായ ചൂഷണം എറ്റുവാങ്ങുന്നുണ്ട്. നിരോധിച്ച മരുന്നുകളുടെ വില്പനയും അനിയന്ത്രിതമായി മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്നത്തെ വലിയ പ്രശ്‌നമാണ്.ജനകീയമായ ഇടപെടലിലൂടെയും പൊതു മേഖലയിലുള്ള ആശുപത്രികളും ചികിത്സാ സൌകര്യങ്ങളും വര്‍ദ്ധിപ്പിച്ചു കൊണ്ട് ഇതിനെ മറികടക്കേണ്ടതുണ്ട് .

മാര്‍ക്കറ്റുകളില്‍ നിന്ന് ഇന്ന് ലഭിക്കുന്ന പച്ചക്കറികളിലും ഫലവൃക്ഷങ്ങളിലും ഔഷധത്തേക്കാള്‍ ഉള്ളത് കൊടും വിഷമാണ്.മനുഷ്യന്റെ ആരോഗ്യവും ജീവിതവും തകര്‍ക്കുന്ന ഈ ഉപഭോഗ സംസ്‌കാരതിനെതിരെ സ്വന്തം വീടുകളിലും നാടുകളിലും ജൈവ കൃഷികളും കൂട്ടായ്മകളും വളര്തിയെടുക്കെണ്ടത് ഇന്നിന്റെ അനിവാര്യതയാണ് .യു എന്‍ എ ഈ ഉത്തരവാദിത്വം ഏറ്റെടുക്കും . വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുമ്പോള്‍ തകരുന്നത് കുടുംബങ്ങളുടെ നട്ടെല്ലാണ് .വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യ സാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കാന്‍ യു എന്‍ എ നടപടികള്‍ സ്വീകരിക്കും . 60 വയസ്സ് കഴിഞ്ഞഎല്ലാവര്‍ക്കും മാസത്തില്‍ വീടുകളില്‍ പോയി മെഡിക്കല്‍ ചെക്കപ്പ് നടത്തും .എല്ലാ പഞ്ചായത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലും 50 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കും .സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക സ്‌കോഡുകള്‍ രൂപീകരിക്കും . .നിര്‍ധനരായ വിധ്യാര്തികള്‍ക്ക് പഠന സഹായത്തോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന്റെ സൗജന്യ കോച്ചിംഗ് കേന്ദ്രങ്ങള്‍ .ശക്തമായ പൊതു ആരോഗ്യ സംവിധാനവും ഗതാഗത സൌകര്യവും വിദ്യാഭ്യാസ രംഗവും ഉറപ്പു വരുത്തും .പെന്‍ഷനും ആരോഗ്യ പരിരക്ഷയും വഴി സാധാരക്കാരന്റെ ജീവിതത്തിനു ആത്മവിശ്വാസവും ബലവും നല്‍കും . ജനകീയ സമരങ്ങളോടും തൊഴില്‍ സുരക്ഷിതത്വോടും മുഖം തിരിഞ്ഞു നില്‍ക്കുന്നവരോടും പകൃതി ചൂഷകരോടും യു എന്‍ എ യും പ്രതിനിധിയും എന്നും എതിരാവും .ഞങ്ങള്‍ സാധാരക്കാരാണ് .അവരുടെ പ്രശ്‌നങ്ങളാണ് ഞങ്ങളുടെതും .ഇതാണ് യു എന്‍ എ സ്ഥാനാര്തി വിജയിച്ചു വന്നാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന പത്രിക …ഞങ്ങള്‍ ഏറ്റെടുക്കേണ്ട മറ്റു പ്രശ്‌നങ്ങളും വിഷയങ്ങളും ഇനിയും ഏറെയുണ്ടെന്നു ഞങ്ങള്‍ക്കറിയാം .ജനകീയമായ അഭിപ്രായങ്ങളിലൂടെ അത് കൂട്ടി ചേര്‍ക്കുന്നതാണ്.പൊതു സമൂഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സഹിതം അന്തിമ പ്രകടന പത്രികയും കര്‍മ്മ പരിപാടികളും ആവിഷ്‌കരിക്കുന്നതാണ് വര്‍ഷങ്ങളായി നഴ്‌സിംഗ് സമൂഹം നേരിടേണ്ടിവന്ന അവഗണനകള്‍ക്കും അവജ്ഞയ്ക്കും ഇന്നും പരിഹാരമായിട്ടില്ല. മത്സരിക്കാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും പിന്തുണയുമായെത്തിയത് ആവേശകരമായ അനുഭവമായി. ഞങ്ങളുടെ മത്സരം ഏതെങ്കിലും വ്യക്തികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എതിരല്ല, ഒരു വ്യവസ്ഥിതിയുടെ കാഴ്ചപ്പാടാണ് മാറേണ്ടത് അതുകൊണ്ടു തന്നെ അതിലിടപെടാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പൊരുതുന്ന ,ദുരിതമനുഭവിക്കുന്ന ,ചൂഷണം ചെയ്യപ്പെടുന്ന ഇതര സമൂഹങ്ങളുമായി ചേര്‍ന്ന് കൂട്ടായ്മക്ക് സംഘടനാ രൂപം നല്കാന്‍ നേതൃതം നല്കും . ഒരു ജനതയുടെ ഹൃദയ താളവും ആത്മബോധവുമായി തെരഞ്ഞെടുപ്പിനിറങ്ങുന്ന യു എന്‍ എ സ്ഥാനാര്തികളുടെ വിജയം ഉറപ്പാക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

മണ്ഡലങ്ങളും സ്ഥാനാര്‍ത്തികളും

തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ചാലക്കുടി, കൊല്ലം എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കനാണ് തീരുമാനിച്ചിരിക്കുന്നത്.തൃശൂരില്‍ യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷയും പത്തനംതിട്ടയില്‍ സംസ്ഥാന സെക്രടറി സുദീപ് എം വി മത്സരിക്കും .വനിതകള്‍ക്ക് 50 ശതമാനത്തിലധികം പ്രാധിനിത്യം കൊടുത്തു കൊണ്ടായിരിക്കും അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക

സംഭാവനകളും സഹായങ്ങളും :

യു എന്‍ എ നേതൃത്തം നല്കി നേരിടുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സംഭാവനകളും സഹായങ്ങളും ,നല്കിയ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും വിവരങ്ങള്‍ സഹിതം വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും ഇന്ത്യക്കാരല്ലാത്ത വിദേശ ഏജന്‍സികളുടെയും കോര്‍പ്പറേറ്റ് ശക്തികളില്‍ നിന്നും യാതൊരു സഹായവും യു എന്‍ എ സ്വീകരിക്കുന്നതല്ല

A/C No : 15527620000018

HDFC Bank,East Fort Branch,Thrissur

IFSC CODE : HDFC 0001552

Kerala State United Nurses Association

തൃശൂരില്‍ വെച്ച് ചേര്‍ന്ന സംസ്ഥാന കമ്മറ്റിയില്‍ മിഥുന്‍ എം ജോസ് അദ്ധ്യക്ഷനായി .സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ ,സംസ്ഥാന സെക്രട്ടറി സുദീപ് എം വി , നവീന്‍ വര്‍ഗീസ് ,ജിതിണ്‍ എന്‍ പോള്‍ ,മൈജൊ ജോണ്‍ ,റോഷന്‍ നൈശ്ശേരി ,ലിജോ ജോയ് ,സെബിന്‍ സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു

ജാസ്മിന്‍ഷ
സംസ്ഥാന പ്രസിഡന്റ് യു എന്‍ എ
കേരള സംസ്ഥാന കമ്മിറ്റി
9562444777