യിസ്രായേൽ: യിസ്രായേലിൽ ജോലിക്ക് പോകുന്നവരുടെ പേപ്പർ സബ്‌മിഷൻ മുതൽ ഇസ്രായേലിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ 99%ശതമാനം ചെയ്യുന്നത് അംഗീകൃത ഏജൻസികളും, ഏജന്റ്മാരും ആണ്. വര്ഷങ്ളായി നടന്നു പോകുന്നതും ഇതേ രീതിയിൽ ആണ്. ഇപ്പൊ കുറച്ച് നാളായി ചില മലയാളി ഏജന്റ്മാർ പുതിയ നിയമം ഇറക്കിരിക്കുന്നു. യിസ്രായേലിൽ എത്തി ചേർന്നാൽ കാൻഡി ഡേറ്റിന്റെ ചില ഒറിജിനൽ സർട്ടിഫിക്കേറ്റ്, ചെക്ക്, മുദ്ര പത്രം ഒപ്പിട്ടത് അവരുടെ കയ്യിൽ കൊടുക്കണമെന്ന്.ഇതൊന്നും ഇവിടുത്തെ ഇസ്രായേൽ ഗവണ്മെന്റ നിയമം ഒന്നും അല്ല.അവിടത്തെ സർക്കാർ അംഗീകൃത ഏജന്റ് പറയുന്ന ക്യാഷ് കൊടുത്തിട്ട്, ക്ലാസും, ഇന്റെർ വും പാസായിട്ടാണ് വിസാ കിട്ടുന്നത്. പലിശക്കും, ബാങ്ക് ലോണും, കെട്ടുതാലി പണപ്പെടുത്തിയുമാണ് നഴ്സുമാർ പലരും നാലര വർഷത്തെ വിസ്സക്ക് യിസ്രായേലിൽ എത്തുന്നത്. അവരെ ചതിയിൽ പെടുത്താൻ ആണ് പല ഏജന്റുമാരും ശ്രമിക്കുന്നത്. ഈ രീതിയിൽ ആരെങ്കിലും സർട്ടിഫിക്കേറ്റ് ആവശ്യം പെട്ടാൽ അതിന്റെ തെളിവുകൾ സഹിതം UNA യുമായി ബന്ധപെടാവുന്നതാണ്. ആ ഏജന്റ് മാർക്കെതിരെ ഇവിടെ പോലീസിലോ, മറ്റു ഏജൻസികളിലോ ഇത്തരക്കാർക്ക് എതിരെ കർശന നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് UNA ഇസ്രായേൽ പ്രതിനിധികൾ അറിയിച്ചു.