ഒരിടവേളയ്ക്ക് ശേഷം നഴ്സിംഗ് സമരങ്ങൾ ശക്തമാവുന്നു.നിൽപ്പ് സമരം നടത്തി UNA.

തൃശൂർ : വെസ്റ്റ്ഫോർട്ട് ഹോസ്പിറ്റലിലും, വെസ്റ്റ്ഫോർട്ട് ഹൈടെക്കിലും ശബളവും നിഷേധിച്ചതിൽ പ്രതിഷേധിച്ച് 11/01/2021 ഉച്ചയ്ക്ക് 12 മണിക്ക് രണ്ട് ആശുപത്രിക്ക് മുന്നിൽ “പ്രതിഷേധ നിൽപ്പ്സമരം ” നടന്നു. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സംഘടനാ തീരുമാനം. വരുന്ന ബുധനാഴ്ച്ച തൃശ്ശൂർ ലേബർ ഓഫീസിൽ കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച വിളിച്ചിട്ടുണ്ട് . പ്രശ്ന പരിഹാരമായില്ലെങ്കിൽ ശക്തമായ നഴ്സിംഗ് സമരത്തിന് തൃശ്ശൂർ വേദിയാവും . മറ്റു ട്രേഡ്യൂണിയൻ പ്രതിനിധികളും പ്രതിഷേധ നിൽപ്പുസമരത്തിൽ പങ്കെടുത്തിരുന്നു .

Leave a comment

www.unaworld.org © 2023. All rights reserved. powered by Bigsoft Technologies LLP