www.unaworld.org

ഈ വർഷത്തെ യുഎൻഎ അംഗത്വ ക്യാംമ്പെയ്ൻ 2021 ജനുവരി 20 മുതൽ മാർച്ച് 31 വരെ നടന്നുകൊണ്ടിരിക്കുകയാണ്. വരിസംഖ്യ ഒരു വർഷം 1000 രൂപയും, വെൽഫെയർ ഫണ്ടായി 500 രൂപയും ആണ് ഈടാക്കുക. അംഗങ്ങൾക്ക് മരണം, ഗുരുതരമായ ചികിത്സകൾക്കുള്ള ധന സഹായം എന്നിവയക്കാണ് വെൽഫെയർ ഫണ്ട് ഉപയോഗിക്കുക.

www.unaworld.org എന്ന വെബ്സൈറ്റിൽ കയറി അംഗത്വമെടുക്കാവുന്നതാണ്. അംഗത്വമെടുക്കുന്നവർക്ക് ഒരു യൂസർ നെയിം പാസ് വേർഡ് ലഭിക്കും. രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം അക്കൗണ്ട് ആക്ടീവാകും.2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയാണ് അംഗത്വ കാലാവധി. അക്കൗണ്ട് ആക്ടീവായി എന്ന ഇമെയിൽ ലഭിച്ചാൽ, നിങ്ങളുടെ ലോഗിൻ യൂസർ നെയിം, പാസ് വേർഡ് ഉപയോഗിച്ച് അംഗത്വമെടുത്തവർക്ക് ആദ്യം temporary ID കാർഡ് Download ചെയ്യാം. ശേഷം ഫോട്ടോ അടക്കം upload ചെയ്ത് പൂർണ്ണമായും പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം. 2021 ഏപ്രിൽ 10ന് മുൻപായി ഫോട്ടോ പതിച്ച ഐഡി ഏവർക്കും Download ചെയ്യാം.ഇന്ത്യൻ ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ്, UPI,BHIM സംവിധാനങ്ങൾ ഉപയോഗിച്ച് പേയ്മെൻ്റ് നടത്താൻ സാധിക്കും.

യുഎൻഎ അംഗങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ

👉 അംഗങ്ങൾക്കുള്ള നിയമപരമായ സഹായം

👉 അർഹതപ്പെട്ട അംഗങ്ങൾക്ക് 1 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ

👉 അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ( പരമാവധി (2000 രൂപ) IELTS, OET, PSc, Prometric തുടങ്ങിയവ ഓൺ ലൈനായി പഠിക്കാം. ജർമ്മൻ, ഫ്രഞ്ച് ഭാഷാ പഠനം ഏറ്റവും കുറഞ്ഞ ചെലവിൽ സംഘടന അംഗങ്ങൾക്ക് (പരമാവധി 6000 രൂപ)

👉 അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ IELTS, OET, Prometric, Data flow, വിവിധ വേരിഫിക്കേഷനുകൾ ഇടനിലക്കാരില്ലാതെ ചെയ്ത് നൽകും.

👉 യുഎൻഎയുടെ മുഴുവൻ അംഗങ്ങൾക്കും സ്വന്തമായി ഭവനം ഉറപ്പ് വരുത്തും ( വിവിധ സർക്കാർ പദ്ധതികളുമായി സഹകരിച്ചും, ബാങ്കുകളുമായും, ബിൽഡേഴ്സുമായും സഹകരിച്ചാവും)

👉 യുഎൻഎ അംഗങ്ങൾക്ക് ഏജൻ്റ്മാരുടെ ചതിയിൽപ്പെടാതെ വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള അവസരങ്ങൾ ഉണ്ടാക്കും കൂടാതെ ഇന്ത്യയിലെ വിവിധ തൊഴിൽ അവസരങ്ങളും ലഭ്യമാക്കും (യുഎൻഎ റിക്രൂട്ട്മെൻ്റ് സെൽ മുഖാന്തിരം )

👉 അംഗങ്ങൾക്ക് ഗുരുതരമായ ചികിത്സാ ചിലവുകൾ വേണ്ടി വന്നാൽ സംഘടന വഹിക്കും.

👉 യുഎൻഎ അംഗങ്ങൾ മരണപ്പെടുകയാണെങ്കിൽ 5 ലക്ഷം രൂപ വരെ ധന സഹായം നൽകും.

👉 അംഗങ്ങൾ വിദേശ രാജ്യങ്ങളിൽ വെച്ചാണ് മരണപ്പെടുന്നതെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള കാര്യങ്ങൾ സംഘടന ചെയ്യും.

👉സംഘടനാ അംഗങ്ങൾക്ക് ബന്ധപ്പെടാനായി രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ ഹെൽപ്പ് ലൈൻ നംമ്പറുകളും, ചാറ്റ് ബോക്സുകളും ഉണ്ടാകും.

👉 അംഗങ്ങൾക്ക് യൂസർ നെയിം, പാസ് വേർഡ് ഉപയോഗിച്ച് സംഘടനയുടെ എല്ലാ വിവരങ്ങളും ഞൊടിയിടയിൽ അറിയാൻ സാധിക്കും.

👉 സംഘടനയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ പരാതി പരിഹാര സെൽ ഉണ്ടാകും

👉 നിർധനരായ യുഎൻഎ അംഗങ്ങളുടെ വിവാഹ ചിലവ് പൂർണ്ണമായും (സ്വർണ്ണ മൊഴികെ) സന്നദ്ധ സംഘടനയായ Book my Day യുമായി ചേർന്ന് നടത്തും.

സംഘടനയുടെ എല്ലാ ഔദ്യോഗിക വിവരങ്ങളും ഇ മെയിലുകളിൽ ലഭിക്കും.സംഘടനാ മാസിക ഇ കോപ്പിയായി സൗജന്യമായി ലഭിക്കും. എല്ലാ വർഷത്തെയും ഓഡിറ്റഡ് ബാലൻസ് ഷീറ്റുകളും ഓരോ അംഗത്തിനും ലഭിക്കും.സംഘടനാ ആനുകൂല്യങ്ങൾ ലഭിക്കാൻ നിങ്ങളുടെ ഐഡി നമ്പർ നൽകിയാൽ മതി.

അവകാശ പോരാട്ടങ്ങൾക്കൊപ്പം നമ്മുടെ ഇടയിൽ ഒരാളും ദുരിതത്തിൽപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തുക കൂടിയാണ് നമ്മുടെ കടമ

Leave a comment

www.unaworld.org © 2023. All rights reserved. powered by Bigsoft Technologies LLP