വ്യജ റിക്രൂട്ട്മെന്റിന്റെ ചതിയിൽ പെടാതെ ജാഗ്രത പാലിക്കുക

ഒരു പാട് പേരുടെ അന്യോഷണത്തിനുള്ള മറുപടി. ഈ പരസ്യം ഹമദ് മെഡിക്കൽ കോപ്പറേഷനിലേക്കല്ല.ഇന്നലെ മുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു പരസ്യമാണിത്. ഖത്തറിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലേക്കാണ് റിക്രൂട്ട്മെൻ്റ് നടത്തപ്പെടാറ്.ഗവ.മെഡിക്കൽ കോളേജ് ഹമദ് അങ്ങനെയൊരു സ്ഥാപനം ഖത്തറിൽ ഇല്ല. യുഎൻഎയുടെ ഭാഗത്ത് നിന്ന് ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ (ഷോബി ജോസഫ് – യുഎൻഎ സംസ്ഥാന പ്രസിഡണ്ട് സംസാരിച്ചത്) അവർക്ക് ക്രിത്യമായി ഇതിനെ കുറിച്ച് യാതൊരു അറിവുമില്ല.ഇന്ത്യൻ രൂപ 60000 ശംബളം എന്ന് പറഞ്ഞത്. 2 വർഷത്തെ കോൺട്രാക്ട് എന്നും.മറ്റൊന്നും അറിയില്ല. ഏറെ രസകരം പ്രോമെട്രിക്കും, ഡാറ്റാഫ്ളോയും ആവശ്യമില്ല എന്ന് പറഞ്ഞതാണ്. QCHP ലൈസൻസില്ലാതെ ഖത്തറിൽ നേഴ്സ് ആയി ജോലി ചെയ്യാൻ സാധിക്കില്ല. അതിന് മുകളിൽ പറഞ്ഞ രണ്ട് കാര്യവും ആവശ്യവുമാണ്. ഹോം കെയറുകളിലും, പ്രൈവറ്റ് ഡ്യൂട്ടിക്ക് പോലും ഒരു ലക്ഷത്തിലധികം രൂപ ഖത്തറിൽ ശംബളമായി നൽകുന്നുണ്ട്.ഖത്തർ ഗവൺമെൻ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നത് 3 സ്വകാര്യ ഏജൻസികളാണ്.ജെസീന മറെൻ സർവ്വീസ്, ജെറി വർഗീസ്, റജബ് ഇൻ്റെർ നാഷണൽ എന്നിവയാണ് അതെല്ലാം. അതിനാൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക.

Leave a comment

www.unaworld.org © 2023. All rights reserved. powered by Bigsoft Technologies LLP