Author page: UNA Admin Admin

Una കേരള ഘടകത്തിന് പുതിയ നേതൃത്വം..

തൃശൂർ:ഒരു പാട് വെല്ലുവിളികൾ നേരിട്ട കഴിഞ്ഞ കാലത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാതയിൽ പുത്തനുണർവേകാൻ പുതിയ നേതൃത്വo .ജനുവരി 16 ന് ചേർന്ന സംസഥാന യോഗത്തിൽ ആണ് തീരുമാനം. 2021-2022 കേരള സ്‌റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി . ഷോബിജോസഫ് (സംസ്ഥാന പ്രസിഡൻ്റ്)2 . രശ്മി പരമേശ്വരൻ(സംസ്ഥാന സെക്രട്ടറി) ദിവ്യ. ഇ. എസ്(സംസ്ഥാന ട്രഷറർ)4.അഭിരാജ് (സംസ്ഥാന വൈസ് പ്രസിഡൻ്റ്) മിനി ബോബി(സംസ്ഥാന വൈസ് പ്രസിഡൻ്റ്) നബീൽ (സംസ്ഥാന വൈസ് പ്രസിഡൻ്റ്) ജോൺ മുക്കത്ത് ബെഹന്നാൻ (സംസ്ഥാന വൈസ് പ്രസിഡൻ്റ്) നിതിൻമോൻ…

കരിദിനം ആചരിച്ചു..

തൃശ്ശൂർ:വെസ്റ്റ് ഫോർട്ട്‌, ഹൈ ടെക് ആശുപത്രികളിൽ സർക്കാരുകളുടെ ഉത്തരവിനെ അവഗണിച്ചു കൊണ്ട് ജീവനക്കാർക്ക് മുഴുവൻ ശമ്പളം നിഷേധിച്ചു ഇരിക്കുക ആണ്.തൊഴിലാളി വകുപ്പ് വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ മാനേജ്മെന്റ അവരുടെ ധാഷ്ട്യം തുടരുന്നതിനാലാണ് ഈ രണ്ടു ഹോസ്പിറ്റലുകളിൽ una യുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കുന്നത് …

One India One Registration നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുഎൻഎ

COCHI : കേരളാ ഹൈക്കോടതിയിൽ കേസ് പുരോഗമിക്കുന്നു. NUID റദ്ദാക്കണമെന്നും, One India One Registration നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുഎൻഎ നൽകിയ കേസിലാണ് വാദം പുരോഗമിക്കുന്നത്.ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് പഠിച്ച അഭിഭാഷകനും ഇന്ത്യയിലെവിടെയും ( സുപ്രീം കോടതി വരെ) പ്രാക്ടീസ് ചെയ്യാം. INC സിലബസ് പ്രകാരം പഠിച്ച നഴ്സുമാർ ഓരോ സംസ്ഥാനത്തും രജിസ്റ്റർ ചെയ്യണമെന്ന വാദം വിചിത്രമാണെന്ന് യുഎൻഎ അഭിഭാഷകർ കോടതിയിൽ. ഇന്ത്യയിലെ ഒരു സംസ്ഥാന കൗൺസിലിലും ക്രിത്യമായി പ്രവർത്തിക്കുന്ന ഫോൺ നമ്പറുകളില്ല. നഴ്‌സുമാരെ ഏറ്റവും അധികം അവഗണിക്കുന്നതും ഇന്ത്യയിലെ സംസ്ഥാന നഴ്സിംഗ് കൗൺസിലുകൾ. വിദേശ…

കോവിഡ് കാലയളവിൽ ആരോഗ്യപ്രവർത്തകരുടെ പള്ളക്ക് അടികൊടുത്തു കൊണ്ട് തൃശൂർ വെസ്റ്റ് ഫോർട്ട്‌, ഹൈ ടെക്ആശുപത്രി മാനേജ്മെന്റുകൾ..

തൃശ്ശൂർ:സർക്കാരുകളുടെ ഉത്തരവിനെ അവഗണിച്ചു കൊണ്ട് ജീവനക്കാർക്ക് മുഴുവൻ ശമ്പളം നിഷേധിച്ചു ഇരിക്കുക ആണ് ആശുപത്രി മാനേജ്മെന്റ്.തൊഴിലാളി വകുപ്പ് വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ മാനേജ്മെന്റ അവരുടെ ധാഷ്ട്യം തുടരുക ആണ്.ഇതിൽ പ്രേതിഷേധിച്ചു തൃശൂര് രണ്ടു ഹോസ്പിറ്റലുകളിൽ നാളെ una യുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും..

ഒരിടവേളയ്ക്ക് ശേഷം നഴ്സിംഗ് സമരങ്ങൾ ശക്തമാവുന്നു.നിൽപ്പ് സമരം നടത്തി UNA.

തൃശൂർ : വെസ്റ്റ്ഫോർട്ട് ഹോസ്പിറ്റലിലും, വെസ്റ്റ്ഫോർട്ട് ഹൈടെക്കിലും ശബളവും നിഷേധിച്ചതിൽ പ്രതിഷേധിച്ച് 11/01/2021 ഉച്ചയ്ക്ക് 12 മണിക്ക് രണ്ട് ആശുപത്രിക്ക് മുന്നിൽ “പ്രതിഷേധ നിൽപ്പ്സമരം ” നടന്നു. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സംഘടനാ തീരുമാനം. വരുന്ന ബുധനാഴ്ച്ച തൃശ്ശൂർ ലേബർ ഓഫീസിൽ കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച വിളിച്ചിട്ടുണ്ട് . പ്രശ്ന പരിഹാരമായില്ലെങ്കിൽ ശക്തമായ നഴ്സിംഗ് സമരത്തിന് തൃശ്ശൂർ വേദിയാവും . മറ്റു ട്രേഡ്യൂണിയൻ പ്രതിനിധികളും പ്രതിഷേധ നിൽപ്പുസമരത്തിൽ പങ്കെടുത്തിരുന്നു .

ചാലാക്ക ശ്രീനാരായണ മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രി ചർച്ച വിജയം

എറണാകുളം: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ ഡോഫിൻ ഏരിയയിൽ ക്യാമറ വെച്ച വിഷയവുമായി ബന്ധപ്പെട്ട ചർച്ച ഇന്ന് SNIMS മെഡിക്കൽ കോളേജിൽ വെച്ച് നടന്നു . അഖിലേന്ത്യാ സെക്രട്ടറി സുദീപ് എം.വി ,സംസ്ഥാന പ്രസിഡൻ്റ് ഷോബി ജോസഫ് , എറണാകുളം കോഡിനേറ്റർ രജിത്ത് , യൂണിറ്റ് പ്രസിഡൻ്റ് സീന സിസ്റ്റർ , യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു southafrica-ed.com. വിവാദമായ ക്യാമറ എടുത്തു മാറ്റാൻ ചർച്ചയിൽ തീരുമാനമായി . മറ്റു നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് മാനേജ്മെൻ്റ് അറിയിച്ചു . പ്രതിഷേധത്തിനായി എല്ലാ അംഗങ്ങളും…

NUID രെജിസ്ട്രേഷനുമായി ബന്ധപെട്ടു KNMC അറിയിപ്പ്.

തിരുവനന്തപുരം: NUID ഓൺലൈനായി ചെയ്തവരുടെ ബയോമെട്രിക് വെരിഫിക്കേഷൻ സംബന്ധിച്ചു കേരള നേഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗണ്സിൽ നൽകുന്ന സുപ്രധാന സർക്കുലർ പുറത്തിറക്കി

www.unaworld.org © 2022. All rights reserved. powered by Bigsoft Technologies LLP