COCHI : കേരളാ ഹൈക്കോടതിയിൽ കേസ് പുരോഗമിക്കുന്നു. NUID റദ്ദാക്കണമെന്നും, One India One Registration നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുഎൻഎ നൽകിയ കേസിലാണ് വാദം പുരോഗമിക്കുന്നത്.ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് പഠിച്ച അഭിഭാഷകനും ഇന്ത്യയിലെവിടെയും ( സുപ്രീം കോടതി വരെ) പ്രാക്ടീസ് ചെയ്യാം. INC സിലബസ് പ്രകാരം പഠിച്ച നഴ്സുമാർ ഓരോ സംസ്ഥാനത്തും രജിസ്റ്റർ ചെയ്യണമെന്ന വാദം വിചിത്രമാണെന്ന് യുഎൻഎ അഭിഭാഷകർ കോടതിയിൽ. ഇന്ത്യയിലെ ഒരു സംസ്ഥാന കൗൺസിലിലും ക്രിത്യമായി പ്രവർത്തിക്കുന്ന ഫോൺ നമ്പറുകളില്ല. നഴ്‌സുമാരെ ഏറ്റവും അധികം അവഗണിക്കുന്നതും ഇന്ത്യയിലെ സംസ്ഥാന നഴ്സിംഗ് കൗൺസിലുകൾ. വിദേശ രാജ്യങ്ങളിലടക്കം റിന്യൂവൽ ഓൺലൈൻ ആയിട്ട് നടത്താൻ കഴിയുമ്പോഴും ഇന്നും update ആവാത്ത ഇന്ത്യൻ സംസ്ഥാന നേഴ്സിംഗ് കൗൺസിലുകൾ നഴ്സുമാരെ ബുദ്ധിമുട്ടിക്കുകയാണ്. നേഴ്സിംഗ് സർട്ടിഫിക്കറ്റുകൾ ഓൺ ലൈൻ ആയി വേരിഫിക്കേഷൻ ചെയ്യാൻ വിധത്തിൽ കൗൺസിലുകൾ update ചെയ്യാത്തത് നേഴ്സുമാരെ ചൂഷണം ചെയ്യുന്നതിന് വേണ്ടിയാണെന്നും യുഎൻഎ കോടതിയിൽ. ഇതിനെല്ലാം ഒരു പരിഹാരം One India One Registration നടപ്പിലാക്കുകയാണെന്നും യുഎൻഎ വാദം. യുഎൻഎക്ക് വേണ്ടി അഡ്വ ശ്രീറാം & അസോസിയേറ്റ്സ് ആണ് ഹാജരാകുന്നത്
യുഎൻഎ
2 Comments
Shilna TThampi
I want to join UNA.
I trust UNA
UNA Admin Admin
contact 9072266770